തിരുവനന്തപുരം: ഒരാൾ കൈ കാണിച്ചാലും ബസ് നിർത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പർ ഫാസ്റ്റ് ബസുകളും അതിനു താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നും വിശദീകരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ തുറന്ന കത്ത്. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു. ബസ് ഓടിക്കുമ്പോൾ നിരത്തിലുള്ള ചെറുവാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണം. ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികൾ കെഎസ്ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ഉണ്ടാക്കും.
ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും. സ്പോൺസർഷിപ് വഴി കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കുന്നതിനും പദ്ധതിയുണ്ടെന്ന് മന്ത്രി കത്തിൽ വിശദീകരിക്കുന്നു. അഞ്ചാം തീയതി നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞ ശമ്പളത്തിന്റെ ആദ്യഗഡു 14നാണ് ഈ മാസവും വിതരണം ചെയ്യാനായത്. പെൻഷൻ വിതരണം മുടങ്ങിയതിനാൽ കേസ് വീണ്ടും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണ്.
Read More:
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ