കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേ (21) മരിച്ച നിലയിൽ. കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
ആത്മഹത്യയാണെന്നാണ് നിഗമനം. പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോന് മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നു.