കെപിസിസി വർക്കിംഗ് പ്രസിഡന്റും പാലക്കാട് മുൻ എംഎൽഎയുമായ ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ഷാഫിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്.
ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകർ. സഹികെട്ടാണ് വി ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീഷിനെ രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തിൽ മുസ്‌ലിം ലീഗാണ് അവർക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു.
















