കോഴിക്കോട് : ചലച്ചിത്ര – ടെലിവിഷന്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍സിഡിസി) കോര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആര്‍ട്ടിസ്റ്റ് ആയിരുന്നു. പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങി നിരവധി ചലചിത്രങ്ങളിലും സുബി നിറസാന്നിധ്യമായിരുന്നു. ഇനിയും നല്ല വേഷങ്ങളില്‍ തിളങ്ങേണ്ടിയിരുന്ന നടിയെയാണ് ഈ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായതെന്ന് എന്‍ സി ഡി സി മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്‌സാണ്ടര്‍ പറഞ്ഞു. മലയാള ടെലിവിഷന്‍ – സിനിമാ രംഗത്ത് തീരാ നഷ്ടമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
യോഗത്തില്‍ അംഗങ്ങളായവര്‍ എന്‍സിഡിസി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ റീജണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാന്‍, പ്രോഗ്രാം കോര്‍ഡനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റര്‍മാരായ സുധ മേനോന്‍, ബിന്ദു. എസ് എന്നിവര്‍ സംസാരിച്ചു.