Entertainment

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും’: ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

ശശികുമാര്‍, സിമ്രാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ടൂറിസ്റ്റ് ഫാമിലിയെ’ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

കിച്ച സുദീപ് പറഞ്ഞത്…..

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും. തീര്‍ച്ചയായും ഒരു നാഴികക്കല്ല് തന്നെയാണ്. എന്നെ ഈ ചിത്രം മുഴുവന്‍ സമയവും സീറ്റില്‍ പിടിച്ചിരുത്തി. ഓരോ കഥാപാത്രത്തിനും അതിന്റേതായ നിമിഷങ്ങളും ഇടവുമുണ്ട്, കൂടാതെ ഓരോ കഥാപാത്രത്തെയും അഭിനേതാക്കള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിശയകരമായ കാസ്റ്റിംഗ്. സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. അബിഷന്‍ ജിവിന്തിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,’ .

മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും എം.ആര്‍.പി എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തില്‍ 10 കോടി രൂപ കളക്ഷന്‍ ചിത്രം സ്വന്തമാക്കി. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനായ മിഥുന്‍ ജയ് ശങ്കര്‍ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയില്‍ അധികം നേടി ശശികുമാറിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി.

Latest News