വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തളളാനാകില്ലെന്ന കാര്യം കേരള ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ വായ്പ എഴുതിത്തളളണമെന്ന് ശുപാർശ ചെയ്യാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
നേരത്തെ ദുരന്ത ബാധിതരുടെ കടം എഴുതിത്തളളുന്നതിലുള്ള നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
STORY HIGHLIGHT: wayanad landslide