ബീഫ് -1/2 കിലോഗ്രാം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
കറുവ പട്ട -1 ഇഞ്ച് വലുപ്പമുള്ള കഷ്ണം
ചെറിയ ഉള്ളി -15 എണ്ണം
വെളുത്തുള്ളി -8 അല്ലി
ഇഞ്ചി -1 ഇഞ്ച് വലുപ്പമുള്ള കഷ്ണം
പച്ചമുളക് -2 എണ്ണം
തക്കാളി -1 ചെറുത്
മഞ്ഞൾ പൊടി -1 ടീസ്പൂൺ
പെരും ജീരകപ്പൊടി -3/4 ടീസ്പൂൺ
മല്ലിപ്പൊടി -3 ടീസ്പൂൺ (ബീഫ് മസാല ചേർക്കുന്നുണ്ടെങ്കിൽ 2 ടീസ്പൂൺ)
കുരുമുളക് പൊടി -11/2 ടീസ്പൂൺ(എരിവനുസരിച്ചു )
ബീഫ് മസാല -1 ടീസ്പൂൺ (ഉണ്ടെങ്കിൽ)
കറിവേപ്പില
1. ബീഫ് ചെറുതായി മുറിച്ചെടുത്തു കഴുകി വൃത്തിയാക്കുക.
2. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചതച്ചെടുക്കുക.
2. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറുവ പട്ട ഇട്ട് ഒന്ന് മൂത്തു വന്ന ശേഷം ചതച്ചെടുത്ത ചേരുവകൾ ചേർത്തു വഴറ്റിയെടുക്കുക.
3. എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതും മഞ്ഞൾ പൊടി ,മല്ലിപ്പൊടി ,പെരും ജീരകപ്പൊടി ,കുരുമുളക് പൊടി,ബീഫ് മസാല ഇവയെല്ലാം ചേർത്തു വഴറ്റിയെടുത്ത ശേഷം കറിവേപ്പിലയും ബീഫും ചേർത്തു നന്നായി ഇളക്കി കുക്കർ അടച്ചു വെച്ചു വേവിക്കുക.
4. ഒരു വിസിൽ വന്ന ശേഷം തീ കുറച്ചു വെച്ച് വേവിക്കുക.അല്ലെങ്കിൽ ബീഫിൽ നിന്ന് ഇറങ്ങി വരുന്ന വെള്ളം വറ്റിപ്പോവും.
ബീഫിന്റെ മൂപ്പനുസരിച്ചാണ് വേവാണെടുക്കുന്ന സമയം.
വെന്തു വന്ന ശേഷം വേണമെങ്കിൽ (നെയ്യില്ലാത്ത ബീഫ് ആണെങ്കിൽ)1 ടീസ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച് സെർവ് ചെയ്യാം.