ചേരുവകൾ :
പഴുത്ത ചക്കച്ചുള അരിഞ്ഞത് -1/2 കപ്പ്
നേന്ത്രപ്പഴം അരിഞ്ഞത് -1/2 കപ്പ്
ബട്ടർ ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
ഏലക്കാപ്പൊടി 1/2 ടീസ്പൂൺ
കട്ടിയുള്ള തേങ്ങാപാൽ -1 കപ്പ്
അരിപ്പൊടി -1 ടീസ്പൂൺ നിറയെ
തയ്യാറാക്കുന്ന വിധം
1. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ബട്ടർ ഇട്ട് ചൂടായി വന്നതിനു ശേഷം ചക്കച്ചുള അരിഞ്ഞത് ചേർത്തു 2 സെക്കന്റ് ഇളക്കി നേന്ത്രപ്പഴവും ചേർത്തു നന്നായി വഴറ്റിയെടുക്കുക.
2. വഴറ്റിയത് പാനിന്റെ ഒരു സൈഡിലേക്ക് മാറ്റിവെച്ചിട്ട് മറ്റേ സൈഡിൽ ബട്ടർ ഇട്ട് ഉരുകിയിട്ട് അതിലേക്ക് പഞ്ചസാര ചേർത്തു ഉരുക്കി കാരമെൽ ആക്കുക.
3. ഇനി ഇതിലേക്ക് ഏലക്കാപൊടിയും ചേർത്തു എല്ലാം കൂടി ഒന്നിച്ചു മിക്സ് ചെയ്ത് തേങ്ങാപ്പാലിൽ അരിപ്പൊടി കലക്കിയത് ഇതിലേക്ക് ചേർത്തു ഇളക്കി ഒന്ന് തിളപ്പിച്ചെടുത്തു കുറുക്കി തീ ഓഫ് ചെയ്യാം.
ഇത് അപ്പത്തിന്റെയോ ബ്രെഡിന്റെയോ ഒക്കെ കൂടെ സൈഡ് ആയിട്ടും കഴിക്കാം,വെറുതെയും കഴിക്കാം.
















