ആവശ്യമായ ചേരുവകൾ
അരിപ്പൊടി (പത്തിരി/ഇടിയപ്പം പൊടി)
തേങ്ങ ചിരകിയത്
ചെറിയ ഉള്ളി
ചെറിയ ജീരകം
ഉപ്പ്
ഇളം ചൂട് വെള്ളം
1. തേങ്ങയും ചെറിയ ഉള്ളിയും ജീരകവും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ചതച്ചെടുക്കുക.
2. ഇത് അരിപ്പൊടിയിലേക്ക് ചേർത്തു ഉപ്പും പാകത്തിന് ഇളം ചൂട് വെള്ളവും ഒഴിച്ച് കുറച്ചു ലൂസായി കലക്കുക,നീർദോശയുടെ മാവിന്റെ പരുവത്തിൽ.
3. ഇനി ദോശകല്ലിൽ നല്ലെണ്ണ പുരട്ടി കനം കുറച്ചു മാവൊഴിച്ചു നീർദോശ ചുട്ടെടുക്കുന്ന പോലെ ചുട്ടെടുക്കാം.