ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സിനിമ മേഖലയില്‍ ഗായികയായി എത്തിയ ആളാണ് അഞ്ജു ജോസഫ്. രണ്ടാം വിവാഹത്തിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളും റിയാലിറ്റി ഷോയില്‍ പങ്കെുത്തതിലൂടെ ലഭിച്ച അനുഭവങ്ങളും പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ജാങ്കോ സ്‌പേസ് ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അഞ്ജു ജോസഫ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
അഞ്ജുവിന്റെ വാക്കുകള്‍…..
”സ്റ്റാര്‍ സിംഗറില്‍ ഒരുപാട് തവണ എലിമിനേഷന്‍ റൗണ്ടില്‍ വന്നിട്ടുള്ളയാളാണ് ഞാന്‍. പല മത്സരാര്‍ത്ഥികളും എനിക്കൊപ്പം എലിമിനേഷനില്‍ വന്ന് പുറത്തായിട്ടുമുണ്ട്. എനിക്കൊപ്പം എലിമിനേഷന്‍ ഫെയ്‌സ് ചെയ്ത് ഔട്ടായിപ്പോയ ചില മത്സരാര്‍ത്ഥികളുടെ ആരാധകര്‍ എന്നെ ചീത്ത വിളിച്ചിട്ടുമുണ്ട്. നയന എന്നൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി എലിമിനേറ്റായതിന് എന്നെ ഒരാള്‍, റോഡില്‍ വെച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്. അയാള്‍ അന്ന് നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. നീ ഒറ്റ ഒരുത്തി കാരണമാണ് നയന ഔട്ടായിപ്പോയത്. നീ ഒക്കെ എന്ത് ചെയ്തിട്ടാണ് ഷോയില്‍ നില്‍ക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ എന്നൊക്കെ അയാള്‍ പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും എന്നെ ആളുകള്‍ തിരിച്ചറിയുന്നതും എന്റെ ഷോ ബുക്ക് ചെയ്യുന്നതും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം എന്ന ലേബലിലാണ്. സിനിമയില്‍ പാടാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോണ്‍ടാക്ട് മെയിന്റെയ്ന്‍ ചെയ്യാത്തതുകൊണ്ടു കൂടിയാണ് അവസരങ്ങള്‍ കിട്ടാത്തത്. ബാഹുബലിയിലെ പാട്ടിന്റെ കവര്‍ സോംഗ് ചെയ്തപ്പോള്‍ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ സാറിന്റെ നമ്പര്‍ പോലും ഞാന്‍ ഇന്നും സേവ് ചെയ്തിട്ടില്ല”.
















