ചീര 4 കപ്പ്
വെളുത്തുള്ളി എണ്ണ 3 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
വെളുത്തുള്ളി 2 പോഡ്
ഷാലോട്ട് 10
കറിവേപ്പില
മുളക് പൊടിച്ചത് 1 ടീസ്പൂൺ
തേങ്ങ ചതച്ചത് 1/2 കപ്പ്
വേവിച്ച പരിപ്പ് (ഉപ്പും മഞ്ഞളും ചേർത്ത്) 1/2 കപ്പ്
പരിപ്പ് കുറച്ച് മഞ്ഞളും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു വക്കുക.
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിവരുമ്പോൾ, കുഞ്ഞുള്ളി, വെളുത്തുള്ളി, കറിവേപ്പില ചേർത്ത് ഒന്ന് വഴറ്റി, വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് 1 മിനിറ്റ് ഒന്ന് ഇളക്കി കൊടുക്കുക.
ഇതിലേക്ക് ചീര ചേർത്ത് ആവശ്യത്തിന് ഉപ്പുകൂടി ചേർത്ത് കൊടുക്കുക.4 മിനിറ്റ് ഒന്ന് ചെറുത്തിയിൽ അടച്ചു വക്കുക.
ഇതിലേക്ക് വേവിച്ചു വച്ച പരിപ്പ് ചേർത്ത് ഇളക്കി 2 മിനിറ്റ് കൂടി മൂടിവെക്കുക.
















