ആരോഗ്യത്തിനും രുചിക്കും ഒരുപോലെ പ്രാധാന്യം നൽകുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ചൊരു വിഭവമാണ് മഖാന സ്മൂത്തി (Makhana Smoothie). ശരീരഭാരം നിയന്ത്രിക്കാനും ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉന്മേഷവും നൽകാനും ഈ പോഷകസമ്പന്നമായ സ്മൂത്തി സഹായിക്കും. പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഏറെ നല്ലതാണ്.
ചേരുവകൾ
മഖാന- ഒരു കപ്പ്
ഈന്തപ്പഴം- 4
ആപ്പിൾ-1
ഡെസ്ക്കേറ്റഡ് കോക്കനട്ട്- രണ്ട് ടീസ്പൂൺ
കൊഴുപ്പ് കുറഞ്ഞ തൈര്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മഖാന നന്നായി വറുത്ത് പൊടിക്കുക. ഈന്തപ്പഴം വിത്ത് നീക്കി കഷ്ണങ്ങളാക്കുക. ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കുക. എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് ബ്ലെൻഡ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ച് തണുത്ത പാൽ ചേർത്ത് കട്ടിയാക്കുക















