ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില്‍ നാശനഷ്ടം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്.
പുറമേരിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് കാര്‍ തകര്‍ന്നു.
രാവിലെ ഒൻപത് മണിയോടെയാണ് കാറ്റ് വീശിയത്. നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനില്‍ മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി.
















