Recipe

എന്താ രുചി! ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ – chicken fry

ചിക്കൻ ഫ്രൈ ഇഷ്ടപ്പെടാത്തവർ ആരുണ്ട്. കുട്ടികൾക്കും മുതിർന്നവരുടെയും ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയെടുത്ത ചിക്കൻ ഫ്രൈക്ക് ആരാധകർ ഏറെയാണ്. അടിപൊളി രുചിയിൽ ഒരു ചിക്കൻ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

ചിക്കൻ
മുളകുപൊടി-1 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
പെരുംജീരകപ്പൊടി- 3/4 ടീസ്പൂൺ
ചിക്കൻ മസാല -1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 6
പച്ചമുളക് -2
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ ചെറിയ ജാറിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, വിനാഗിരി, നാല് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, മുളകുപൊടി, ചിക്കൻ മസാല, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് എല്ലാം നല്ലവണ്ണം പേസ്റ്റാക്കി എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് ഈ മസാല കൂട്ട് നല്ലവണ്ണം തേച്ച് പിടിപ്പിച്ച് അരമണിക്കൂർ മാറ്റി വയ്ക്കുക.

ഇനി ഒരു പാനിലേക്ക് ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് തയ്യാറാക്കിയ ചിക്കൻചെറിയ തീയിൽ ഇട്ട് വറുത്തെടുക്കുക.

STORY HIGHLIGHT : chicken fry

Tags: CHICKEN FRY