റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയാകും.ഷേഖ് ദർവേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്.1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഇന്‍റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ.















