Entertainment

ഗായികയായി അരങ്ങേറാന്‍ രേണു സുധി: ‘ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്’; വീഡിയോ പങ്കുവെച്ച് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് രേണു സുധി. അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണ ശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നതിന്റെ പേരിലാണ് പലപ്പോഴും രേണുവിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. പക്ഷേ ആദ്യമൊന്നും രേണു പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ തക്കതായ മറുപടി നല്‍കാറുണ്ട്. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോള്‍ ഗായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് രേണു സുധി.

‘അവന്‍ അഭയകുമാര്‍’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുള്ളതാണ് പാട്ട്. ഈ ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുള്ള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ‘ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്’ എന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച ആദ്യ വീഡിയോയില്‍ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

 

ഗുരുപ്രിയ ഷോര്‍ട് ഫിലിം ഫെസ്റ്റ് 2025 ന്റെ മികച്ച താര ജോഡികള്‍ക്കുള്ള പുരസ്‌കാരവും രേണു സ്വന്തമാക്കയരുന്നു. കരിമിഴി കണ്ണാല്‍ എന്ന ആല്‍ബത്തിന്റെ പ്രകടനത്തിന് ആയിരുന്നു പുരസ്‌കാരം.