കൊച്ചി: മുൻനിര ഫൈൻ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്‌ക് എക്സ്ക്ലൂസീവ് ഓഫർ അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്ത ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 100 ശതമാനം വരെ കിഴിവ് ഈ ഓഫറിലൂടെ ലഭിക്കും. ജൂലൈ 20 വരെയാണ് ഓഫർ കാലാവധി.
ഓഫറിന്‍റെ ഭാഗമായി ഒരു ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 30 ശതമാനം കിഴിവ് ലഭിക്കും. 2 ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിലുള്ള ഇളവ് 50 ശതമാനമാകും. 3 ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 100 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ, പഴയ സ്വർണ്ണാഭരണങ്ങൾ 100 ശതമാനം മൂല്യത്തോടെ കൈമാറ്റം ചെയ്‌ത് പുതിയ ആഭരണങ്ങള്‍ വാങ്ങാനാകും.
മികച്ച ഡിസൈനുകളിലുള്ള സ്റ്റഡുകൾ, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റുകൾ, കമ്മലുകൾ, ഇയർ കഫുകൾ, നെക്‌ലേസുകൾ, പെൻഡന്‍റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങള്‍ ഈ പ്രത്യേക ഓഫറിലൂടെ ലഭ്യമാണ്.
ജീവിതത്തിലെ ഓരോ വ്യക്തിഗത നിമിഷങ്ങളെയും ആഘോഷിക്കാൻ അനുയോജ്യമായ ആഭരണ ശേഖരങ്ങളാണ് മിഅ ബൈ തനിഷ്‌ക് അവതരിപ്പിക്കുന്നത്. വസന്തത്തിന്‍റെ പുതുമ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണമായ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ഫിയോറ ശേഖരം അതിലോലമായ പൂക്കളുടെ മോട്ടിഫുകൾ കൊണ്ട് അലംകൃതമാണ്. സ്വർണ്ണ ഫിലിഗ്രി ദളങ്ങൾ, മനോഹരമായ പാളികളുള്ള പാറ്റേണുകൾ, കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകൾ എന്നിവ ഒത്ത്ചേർത്താണ് ഫിയോറ ആഭരണങ്ങള്‍ രൂപപ്പെടുത്തുന്നത്.
ക്യൂപിഡ് എഡിറ്റ് 3.0 ശേഖരം സമ്മാനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നതിന് അനുയോജ്യമായ സമകാലിക ചിക് ആഭരണങ്ങളാണ്. മിഅ ഡിസ്കോ ശേഖരം 70 കളിലെ ഗ്ലാമർ തിരികെ കൊണ്ടുവരുന്ന ആഭരണ ശേഖരമാണ്. അതേസമയം ലവ്സ്ട്രക്ക് ശേഖരം 14 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ഹൃദയാകൃതിയിലുള്ള സോളിറ്റയർ ആഭരണങ്ങളാണ്. കൂടാതെ, ഈവിള്‍ ഐ ശേഖരവും മറ്റ് നിരവധി ആഭരണ ശേഖരങ്ങളും മിഅ ബൈ തനിഷ്‌ക് ലഭ്യമാക്കുന്നുണ്ട്.