‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ സംഭാഷണം ഒരുക്കാന്‍ ശ്രദ്ധേയ കഥാകൃത്ത് ഉണ്ണി ആര്‍. ഡയലോഗുകളുടെ ആല്‍ക്കെമിസ്റ്റായ ഉണ്ണി ആറിന് കാട്ടാളന്റെ ലോകത്തിലേക്ക് സ്വാഗതം എന്ന് കുറിച്ചുകൊണ്ടാണ് ക്യൂബ്‌സ് എന്റ!ര്‍ടെയ്ന്‍മെന്റ്‌സ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ബിഗ് ബി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതാദ്യമായാണ് ഉണ്ണി ആര്‍ ഒരു സിനിമയ്ക്ക് വേണ്ടി സംഭാഷണം ഒരുക്കുന്നത്.
കേരള സംസ്ഥാന അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് ഉണ്ണി ആര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതില്‍ പ്രശസ്തനാണ്. ബിഗ് ബി, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് ചങ്കില്‍ കൊള്ളുന്ന ശക്തമായ സംഭാഷണങ്ങളാണ് ഒരുക്കാറുള്ളത്. ‘കാട്ടാളനി’ലും പ്രേക്ഷകരുടെ ഉള്ളം കീഴടക്കുന്ന സംഭാഷണ ശകലങ്ങള്‍ ഉണ്ണി ആറിന്റെ തൂലിക തുമ്പില്‍ നിന്നും പിറവികൊള്ളും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്ന രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ‘ആന്റണി വര്‍ഗ്ഗീസ്’ എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്ബാക്ക് 2, ബാഹുബലി2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ കാന്താര ചാപ്റ്റര്‍ 2 എന്ന മാസ്സ് ചിത്രത്തിന് സംഗീതം നല്‍കിയ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് കാട്ടാളന് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റര്‍ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
















