തെലുങ്ക് സിനിമയിലെ മുതിർന്ന ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഗാനരചയിതാവ് എന്നതിലുപരി, തെലുങ്ക് സിനിമാ തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് അദ്ദേഹം. ശിവശക്തി ദത്തയുടെ കുടുംബം തെലുഗു സിനിമയിലെ പ്രശസ്തരാണ്. ‘ബാഹുബലി’ സിനിമകൾക്കും എസ്.എസ്. രാജമൗലിയുടെ മറ്റ് എല്ലാ സിനിമകൾക്കും സംഗീതം നൽകിയ സംഗീതസംവിധായകൻ എം.എം. കീരവാണി അദ്ദേഹത്തിന്റെ മകനാണ്.
STORY HIGHLIGHT: telugu lyricist siva shakti datta passed away
















