തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നായിക തൃഷ കൃഷ്ണൻ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ സിനിമകളിൽ കരാറൊപ്പിടാൻ താരം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
പൊതുപരിപാടികളിലും സിനിമയുമായി ബന്ധപ്പെട്ട വേദികളിലും തൃഷയുടെ സാന്നിധ്യം കുറഞ്ഞതും, തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽനിന്ന് മാറിനിന്നതുമാണ് ഇത്തരം വാർത്തകൾക്ക് കാരണമായത്.
എന്നാൽ രാഷ്ട്രീയ പ്രവേശനത്തിന് തൃഷയ്ക്ക് താൽപ്പര്യമില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പുതിയ സിനിമകളിൽ അഭിനയിക്കാൻ തൃഷയ്ക്ക് താൽപര്യമുണ്ടെന്നും മാധ്യമങ്ങളെ കാണുന്നതിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തൃഷയ്ക്ക് താൽപര്യമില്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി ദിനമലർ റിപ്പോർട്ട് ചെയ്യുന്നു.
റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ:
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ‘വിശ്വംഭര’, മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ‘റാം’ എന്നീ ചിത്രങ്ങളുടെ റിലീസ് വൈകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ഉണ്ടായത്.
അഭിനയത്തിൽനിന്ന് പിന്മാറുന്നതായി തൃഷയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലാത്തതിനാൽ ഈ വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ആരാധകർക്ക് ആശ്വസിക്കാം.















