യൂട്യൂബ് വീഡിയോയിലൂടെ തന്റെ എല്ലാ വിവരങ്ങളും പങ്കുവെക്കുന്ന താരമാണ് അനു ജോസഫ്. ഇപ്പോഴിതാ ഈ അടുത്ത് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം താൻ വളർത്തുന്ന പൂച്ചകളാണെന്ന് താരം പറയുന്നു. ദൃഷ്ടിദോഷം മാറാൻ അടക്കം പൂച്ചകളെ വളർത്തുന്നത് സഹായിക്കുമെന്നും ക്യാറ്റിനെ വളർത്താൻ തരാമോയെന്ന് ചോദിച്ച് നിരവധി പേർ എന്നെ സമീപിക്കാറുണ്ടെന്നും അനു പറയുന്നു.
അനു ജോസഫിന്റെ വാക്കുകളിങ്ങനെ….
ക്യാറ്റിനെ വളർത്താൻ തരാമോയെന്ന് ചോദിച്ച് നിരവധി പേർ എന്നെ സമീപിക്കാറുണ്ട്. ക്യാറ്റിനെ വളർത്താൻ ആഗ്രഹിക്കുന്നവർ എന്റെ പൂച്ചകളെ മേടിക്കരുത്. പകരും ഒരു കുഞ്ഞ് പുലിക്കുട്ടിയെ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഞങ്ങളുമായി കണക്ട് ചെയ്യുക. നിങ്ങൾക്ക് ഇവർക്കൊപ്പം കളിച്ചും രസിച്ചും കഴിയാനാകും. പൂച്ചകളുടെ ഫുഡ് ആവശ്യമുള്ളവർക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്. ക്യാറ്റ് ഫുഡ് കൊടുക്കാൻ തുടങ്ങിയ ശേഷം പൂച്ചകളുടെ ഹെൽത്ത് മെച്ചപ്പെട്ടിട്ടുണ്ട്. വയർ സംബന്ധമായ അസുഖങ്ങളൊന്നും അവർക്കില്ല. മാത്രമല്ല പെട്ടന്ന് സൈസ് കൂടുന്നതായും തോന്നുന്നുണ്ട്. ഹെൽത്തിയായാണ് സൈസ് വെക്കുന്നത്. ആക്ടീവാണ്. നഷ്ടപ്പെട്ട ഹെയർ വളരുന്നുണ്ട്.
കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും എല്ലാം ഒരു എന്റർടെയ്ൻമെന്റായിരിക്കും ഇതുപോലൊരു പൂച്ച വീട്ടിലുണ്ടെങ്കിൽ. ഒരു പെറ്റായി നമ്മുടേതെന്ന് പറഞ്ഞ് വളർത്താനും ക്യാറ്റ് നല്ല ഓപ്ഷനാണ്. അതുപോലെ നമുക്ക് ഒരു വിഷമം വരുന്ന സമയത്ത് ഹീലിങ്ങാണ് ഇവരുടെ സാന്നിധ്യം. കാരണം നമുക്കൊപ്പം വന്നിരിക്കും ഇവർ. ക്യാറ്റിനെ ഇന്റിമസിയോടെ സ്നേഹിച്ചാൽ അവ നമ്മളെ ഹീൽ ചെയ്യും. നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും. അതുകൊണ്ട് ക്യാറ്റ്സിനെ മാത്രമല്ല നിങ്ങളുടെ പെറ്റ്സിനെ എല്ലാം മനസറിഞ്ഞ് സ്നേഹിച്ചോളൂ.
content highlight: Actress Anu Joseph
















