ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ സയൻസ് ഫിക്‌ഷൻ ചിത്രമായ ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസിനൊരുങ്ങുന്നു. ‘അവതാർ’ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായം 2025 ഡിസംബർ 19 ന് ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.
Meet Varang in Avatar: Fire and Ash.
Be among the first to watch the trailer, exclusively in theaters this weekend with The Fantastic Four: First Steps. pic.twitter.com/MZi0jhBCI5
— Avatar (@officialavatar) July 21, 2025
സിനിമയുടെ ട്രെയിലർ ‘ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്’ എന്ന ചിത്രത്തിനൊപ്പം പുറത്തിറങ്ങും. കൂടാതെ വരാൻങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാർ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാൻങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ പരിചയപ്പെടുത്തുന്നത്.
2022ൽ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’. സാം വർതിങ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് ആണ് സിനിമയുടെ വിതരണം.