നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. ഓറഞ്ച്
വിറ്റാമിൻ സിയുടെ മികച്ച കലവറയാണ്.
ആന്റി ഓക്സിഡന്റുകളുടേയും നല്ലൊരു സ്രോതസാണ്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോധപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനുമെല്ലാം ഇത് ഗുണം ചെയ്യും. എന്നാൽ ഓറഞ്ചിന്റെ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാമോ?. വലിച്ചെറിയുന്ന ഓറഞ്ച് തൊലിയ്ക്ക് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവ അറിഞ്ഞിരിക്കാം.
ഓറഞ്ചിനേക്കാൾ മൂന്നു മടങ്ങ് വിറ്റാമിൻ സി പ്രദാനം ചെയ്യാൻ ഒരു സ്പൂൺ തൊലിയ്ക്ക് കഴിയും. ഹെൽത്ത്ലൈനിൽപ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഫൈബറിനാലും ഇവ സമ്പന്നമാണ്.അതേപോലെ ഈ തൊലി ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുവെന്ന് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. ചില കുടൽ ബാക്ടീരിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും.
ഭക്ഷണത്തിന്റെ ദഹന സമയത്ത്, ഗട്ട് ബാക്ടീരിയ ട്രൈമെത്തിലാമൈൻ എൻ-ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ ഇതിന്റെ അളവ് കാരണമാകും. എന്നാൽ പുതിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഓറഞ്ച് തൊലിയിലെ ഫൈറ്റോകെമിക്കലുകൾ ട്രൈമെത്തിലാമൈൻ എൻ -ഓക്സൈഡിൻറെ ഉത്പാദനം കുറയ്ക്കാൻ ഗുണം ചെയ്യും. അത്തരത്തിലാണ് ഓറഞ്ചിന്റെ തൊലി ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഉപകരിക്കുന്നത്.