ചെറുപയറും ചിക്കനും ചേർന്ന പ്രോട്ടീൻ നിറഞ്ഞ വിഭവം തയ്യാറാക്കാം. ഡയറ്റ് ചെയ്യുന്നവർക്ക് രുചിയോടെ കഴിക്കാവുന്ന അടിപൊളി ഐറ്റമാണ്. ചെറുപയറും ചിക്കനും ചേർന്ന കോമ്പിനേഷനാണ്. ഇത് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
ചേരുവകള്‍
ചിക്കൻ – 300 ഗ്രാം
പയർ (ചെറുപയർ) – ½ കപ്പ് (മുന്ന് മണിക്കൂർ വെള്ളത്തിൽ ഉരെച്ച് വേവിച്ചത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ
സവാള – 1
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില, തേങ്ങായെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കുറച്ച് ഉപ്പ് ചേർത്ത് വേവിക്കുക. പിന്നീട് വേവിച്ച പയർ, ചിക്കൻ, സവാള, പച്ചമുളക്, കറിവേപ്പില, മസാലകൾ ചേർത്ത് ഒരുമിച്ച് വഴറ്റാം. കുറച്ചു വെള്ളം തളിച്ച് മൂടി വച്ച് കുറുകുമ്പോൾ കറിവേപ്പില ഇട്ട് ഓഫ് ചെയ്യുക. രുചിയൂറും വിഭവം തയ്യാർ.