മാലെഗാവ് സ്ഫോടനക്കേസിൽ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.പ്രഗ്യാ സിങ്ങ് ഠാക്കൂറും കേണൽ പുരോഹിതും അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 17 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.നാസിക്കിന് അടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29നുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേരേ പേർക്ക് പരിക്കേറ്റു.സ്ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരതാണെന്നായിരുന്നു കേസ് അന്വേഷിച്ച എടിഎസ് നേരത്തെ കണ്ടെത്തിയത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നുസ്ഫോടനത്തിൽ പൊട്ടിത്തെറിച്ച മോട്ടോർ ബൈക്ക് പ്രഗ്യാ സിങ് ഠാക്കൂറിൻ്റെ പേരിലാണ് എന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. മോട്ടോർ ബൈക്കിൽ സ്ഫോടക വസ്തു വെച്ചതിന് തെളിവില്ലെന്നാണ് കോടതി വിധിയിലുള്ളത്. പ്രഗ്യാ സിങ്ങ് ഠാക്കൂറിൻ്റെ അറിവോടെയാണ് സ്ഫോടനമെന്നതിന് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്.
















