അതിരപ്പിള്ളി ട്രൈബൽ വാലി കാര്‍ഷിക പദ്ധതിയിലൂടെ ആദിവാസി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തനത് ഉത്പന്നങ്ങളായ കാപ്പി, തേന്‍, കുരുമുളക്, കുടംപുളി എന്നിവയ്ക്ക് പ്രിയമേറുന്നു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണിത്. കാര്‍ഷിക വിളകളുടെ വിളവ്യാപനം മുതല്‍ കാര്‍ഷിക ഉത്പന്ന മൂല്യവര്‍ദ്ധനവും വിപണനവും വരെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.

www.athirappilltyribalvalley.com എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന, ദേശീയ തലങ്ങളിലെ വിവിധ എക്‌സിബിഷനുകള്‍ വഴിയും അതിരപ്പിള്ളി ബ്രാന്‍ഡ് ഉപഭോക്താക്കളിലെത്തുന്നു. കൃഷി വകുപ്പിന്റെ കേരളഗ്രോ ബ്രാന്‍ഡിംഗ് ചെയ്യുകയും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അതിരപ്പിള്ളി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നു. കൃഷിവകുപ്പിന്റെ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍ വഴിയും അതിരപ്പിള്ളി ട്രൈബല്‍ ഫാര്‍മേഴ്‌സ് സെന്റര്‍ വഴിയും ചാലക്കുടിക്കടുത്ത് വെറ്റിലപ്പാറ ചിക്ലായില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റിലും ഉത്പന്നങ്ങള്‍ ലഭിക്കും.
ഇതുവരെ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ 86,075 രൂപയും ചില്ലറ വില്‍പ്പന ഔട്ട്‌ലെറ്റുകളിലൂടെ 40,92,375 രൂപയും ലഭിച്ചു. ബ്രാന്‍ഡിംഗിലൂടെ ആദിവാസി കര്‍ഷകര്‍ക്കും വനിതകള്‍ക്കും ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാപ്പി, കുരുമുളക്, മഞ്ഞക്കൂവ, മഞ്ഞള്‍ എന്നിവ കൂടാതെ വനത്തില്‍ നിന്ന് ശേഖരിക്കുന്ന തേന്‍, തെള്ളി, കുടംപുളി തുടങ്ങിയവയും അതിരപ്പിള്ളി ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ആദിവാസി ഊരുകളായ തവളക്കുഴിപ്പാറ, അടിച്ചില്‍തൊട്ടി, പെരുമ്പാറ, അരേകാപ്പ് എന്നിവിടങ്ങളില്‍ കാര്‍ഷിക നഴ്‌സറികള്‍ ആരംഭിക്കുന്നതിനായി വനിതാ സംഘങ്ങള്‍ രൂപീകരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ ഈ നഴ്‌സറികളില്‍ 2.5 ലക്ഷത്തിലധികം തൈകള്‍ (കാപ്പി, കുരുമുളക്, കൊക്കോ, കവുങ്ങ്) ഉത്പാദിപ്പിക്കുകയും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. തൈ വിതരണം ചെയ്തതിലൂടെ 34.5 ലക്ഷം രൂപ നഴ്‌സറിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ലഭിച്ചു.

പരമ്പരാഗത വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നഴ്‌സറി പ്രവര്‍ത്തനങ്ങള്‍ക്കും വിളവെടുപ്പിന് ശേഷമുള്ള ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 451 കര്‍ഷകരില്‍ 205 പേര്‍ വനിതകളാണ്. മുറം, കുട്ട, കപ്പ്, മഴമൂളി, പെന്‍ഹോള്‍ഡര്‍, കണ്ണാടിപ്പായ തുടങ്ങിയ കരകൗശല ഉത്പന്നങ്ങളും ആദിവാസി സ്ത്രീകള്‍, പ്രത്യേകിച്ച് പ്രായമായവര്‍, നിര്‍മ്മിച്ച് കമ്പനിക്ക് നല്‍കുന്നു. ഇത് മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്ത സ്ത്രീകള്‍ക്ക് സ്ഥിര വരുമാനവും ആത്മവിശ്വാസവും നല്‍കുന്നുണ്ട്.
കമ്പനി രൂപീകരണവും വിപണനവും
കൃഷി വകുപ്പിന്റെ പിന്തുണയോടെ ആദിവാസികള്‍ മാത്രം അംഗങ്ങളായ അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനി ലിമിറ്റഡില്‍ (FPC) മാര്‍ച്ച് 31 വരെ 242 ഷെയര്‍ഹോള്‍ഡര്‍മാരാണുള്ളത്. അതില്‍ 111 പേര്‍ വനിതകളാണ്.
















