സിദ്ധാര്‍ഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘ത്രീ ബിഎച്ച്‌കെ’. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ജൂലൈ നാലിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ത്രീ ബിഎച്ച്‌കെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.
ഇന്ന് മുതല്‍ സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ബോക്‌സ് ഓഫീസില്‍ നിന്ന് 12 കോടിയോളമാണ് സിനിമ നേടിയത്. ചിത്രത്തിലെ ശരത്കുമാറിന്റെയും സിദ്ധാര്‍ത്ഥിന്റെയും പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. പുതിയ വീട് വാങ്ങാനായി ഒരു മിഡില്‍ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ കഥ എല്ലാ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നും സിനിമയിലെ ഇമോഷണല്‍ സീനുകള്‍ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് സിനിമ കേരളത്തില്‍ എത്തിച്ചത്.
Theatrical hit #3BHK digital premiere on August 1st in Amazon prime video. pic.twitter.com/Qtzu5KV71Q
— Naganathan (@Nn84Naganatha) July 31, 2025
ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാര്‍, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. ശാന്തി ടാക്കീസിന്റെ ബാനറില്‍ അരുണ്‍ വിശ്വയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ അമൃത് രാംനാഥ് ആണ് ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.
















