ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
എൻ ഡി എയുടെ സ്ഥാനാർഥി ബിജെപിയിൽ നിന്ന് ആകുമെന്നാണ് സൂചന. ഇന്ത്യ ഭരണഘടനയുടെ അനുചേദം 324 പ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതി ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായുള്ള ചർച്ചകളും സജീവമാണ്. തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും സ്ഥാനാർഥിയെ നിർത്തും. ഇന്ത്യാ സഖ്യത്തിലെ ഏതു പാർട്ടിയിൽ നിന്നാണ് സ്ഥാനാർഥി എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ ചർച്ച ആയിട്ടില്ല.തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്.
STORY HIGHLIGHT : Vice Presidential election; NDA candidate to be announced on Sunday
















