കുമളി ചെളിമടയ്ക്കു സമീപം കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയില്‍നിന്ന് കുമളിയിലേക്ക് വരികയായിരുന്ന കാറും കുമളിയില്‍നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെലങ്കാനയിലെ ദേവര്‍കൊണ്ട സ്വദേശികളായ ആറാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോര്‍ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ നീവേലി ബാലാജി എന്നിവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ജീപ്പിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
STORY HIGHLIGHT: car jeep accident at kumily
















