ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സാമൂഹ്യപ്രവർത്തന വിഭാഗം രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുടെ സപ്തദിന സഹവാസ പഠന ക്യാമ്പ് (ഊരറിവ് 2025) അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അരൂർമുഴിയിൽ ആരംഭിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് റിജേഷ് കെ. കെ. സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ഡോ. ജോസ് ആൻ്റണി അധ്യക്ഷനായിരുന്നു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം സി. പി. കൃഷ്ണൻ, ഡോ. ആർ. ഷീലമ്മ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് അംഗങ്ങൾ ജില്ലാ ടി ബി സെല്ലുമായി സഹകരിച്ച് ടി ബി ബോധവൽക്കരണ പരിപാടികളും, ക്ലാസ്സുകളും കൂടാതെ ഗവൺമെൻ്റ് ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് ടി ബി പ്രതിരോധ നടപടികളും സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രദേശത്തെ സമൂഹത്തെ അടുത്തറിയാനും മനസ്സിലാക്കുവാനും ക്യാമ്പ് അംഗങ്ങൾക്കുള്ള നല്ലൊരാവസരം കൂടിയാണ് സപ്തദിന സഹവാസ ക്യാമ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് സാമൂഹ്യപ്രവർത്തന വിഭാഗം തലവൻ ഡോ. ജോസ് ആൻ്റണി പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സാമൂഹ്യപ്രവർത്തന വിഭാഗം രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുടെ സപ്തദിന സഹവാസ പഠന ക്യാമ്പ് (ഊരറിവ് 2025) അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അരൂർമുഴിയിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജേഷ് കെ. കെ. ഉദ്ഘാടനം ചെയ്യുന്നു. സാമൂഹ്യപ്രവർത്തന വിഭാഗം മേധാവി ഡോ. ജോസ് ആൻ്റണി, ഡോ. ആർ. ഷീലമ്മ, ഗ്രാമപഞ്ചായത്ത് അംഗം സി. പി. കൃഷ്ണൻ എന്നിവർ സമീപം.
















