ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാവിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ പട്രോളിങ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയപ്പോൾ അതിനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രകടത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ എസ്‌ഐയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
STORY HIGHLIGHT: kavi nagar woman si dies accident
















