സ്കൂളുകളിൽ കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഇതുവരെ ഒമ്പത് അധ്യാപകരെ പിരിച്ച് വിട്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ പോലീസുകാരെയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകളിൽ ഇരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് പ്രധാനാധ്യാപകൻ മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബട്ടത്തൂരിലെ എം.അശോകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുകയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: violence against children 9 teachers dismissed
















