17-ാമത് IDSFFK യില്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം’ഞാന്‍ രേവതി’ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയ്യറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എഴുത്തുകാരിയും , അഭിനേതാവും ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റുമായ എ . രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേര്‍ണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്തചിത്രമാണ് ‘ഞാന്‍ രേവതി ‘ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്.എഫ്.കെയുടെ ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഞാന്‍ രേവതി കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.
ഓഗസ്റ്റ് 25ന് ‘ഞാന്‍ രേവതി’ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ 27ന് സമാപിക്കും. സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചിച്ചിരുന്നു.കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ‘ഞാന്‍ രേവതി’ക്ക് ലഭിച്ചിരുന്നു.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എല്‍.ജി. ബി.ടി. ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലില്‍ ‘ ഞാന്‍ രേവതി’ ഇന്ത്യന്‍ ഡോക്യുമെന്ററി സെന്റര്‍ പീസ് സിനിമയായും ചെന്നൈയില്‍ വച്ച് നടന്ന റീല്‍ ഡിസയേഴ്‌സ് – ചെന്നൈ ക്വിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.
ട്രാന്‍സ് വുമണ്‍ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെന്ററിയാണ് ഞാന്‍ രേവതി. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ , ആനിരാജ, നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം, രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം , സൂര്യ ഇഷാന്‍ , ഇഷാന്‍ കെ.ഷാന്‍ , ജീ ഇമാന്‍ സെമ്മലര്‍, ശ്യാം, ചാന്ദിനി ഗഗന, ഭാനു, മയില്‍, വടിവു അമ്മ, ഉമി, ലക്ഷമി, കലൈ ശെല്‍വന്‍, കനക, ഭാഗ്യം, കണ്ണായി, മയില്‍, ഏയ്ഞ്ചല്‍ ഗ്ലാഡി തുടങ്ങിയവര്‍ ഡോക്യുമെന്ററിയിലുണ്ട്.നിര്‍മ്മാണം – എ. ശോഭില, സഹനിര്‍മ്മാണം പി. ബാലകൃഷ്ണന്‍, ലക്ഷമി ദേവി ടി.എം, ചായാഗ്രഹണം എ. മുഹമ്മദ്, എഡിറ്റിങ് അമല്‍ജിത്ത്, സൗണ്ട് ഡിസൈന്‍ വിഷ്ണു പ്രമോദ്, കളറിസ്റ്റ് സാജിദ് വി.പി, സംഗീതം രാജേഷ് വിജയ്, സബ്‌ടൈറ്റില്‍സ് ആസിഫ് കലാം, അഡീഷണല്‍ ക്യാമറ ചന്തു മേപ്പയൂര്‍, ക്യാമറ അസിസ്റ്റന്റ് കെ.വി. ശ്രീജേഷ്, പി.ആര്‍.ഒ പി.ആര്‍ സുമേരന്‍, ഡിസൈന്‍സ് അമീര്‍ ഫൈസല്‍ ടൈറ്റില്‍ കെന്‍സ് ഹാരിസ്.
CONTENT HIGH LIGHTS;’Njan Revathi’ directed by P. Abhijith will be screened at the 17th IDSFFK at Kairali Theatre, Thiruvananthapuram on the 25th at 6:15 PM.
















