Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട് 2700 കോടി രൂപയുടെ എയുഎം പിന്നിട്ട് മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2025, 02:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫ്രാങ്ക്ലിന്‍ ടെംപിള്‍ട്ടന്റെ ഓപ്പണ്‍-എന്‍ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഹൈബ്രിഡ് സ്‌കീമായ ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട്, മാനേജ്മെന്റിന് കീഴിലുള്ള ആസ്തി (AUM) 2,700 കോടി രൂപ കടന്ന ഇരട്ട നേട്ടത്തോടെ തങ്ങളുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

2022 സെപ്റ്റംബറില്‍ ആരംഭിച്ച ഈ ഫണ്ട്, 2025 ഓഗസ്റ്റ് 29-ലെ കണക്കനുസരിച്ച് 12.54% സിഎജിആര്‍ (വാര്‍ഷിക വളര്‍ച്ചാ നിരക്ക്) വരുമാനം നല്‍കി. ബെഞ്ച്മാര്‍ക്കായ നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചിക നല്‍കിയ 10.19% സിഎജിആറുമായി താരതമ്യം ചെയ്യുമ്പോഴാണിത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഫണ്ട് ആരംഭിച്ചപ്പോള്‍ നടത്തിയ 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിന് ഇപ്പോള്‍ 1.42 ലക്ഷം രൂപ മൂല്യമുണ്ട്. അതേസമയം, ആരംഭം മുതല്‍ പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി വഴി നടത്തിയ 3.6 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപം 2025 ഓഗസ്റ്റ് അവസാനത്തോടെ 4.27 ലക്ഷം രൂപയായി വളര്‍ന്നു.

രാജസ കകുലവരപു, വെങ്കടേഷ് സഞ്ജീവി, ചാന്ദ്‌നി ഗുപ്ത, അനുജ് തഗ്ര, രാഹുല്‍ ഗോസ്വാമി, സന്ദീപ് മാനം എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

‘ഹൈബ്രിഡ് വിഭാഗം ഇതിനകം വളരെ വലുതായിക്കഴിഞ്ഞു. വിപണി കൂടുതല്‍ പക്വത പ്രാപിക്കുകയും നിക്ഷേപകര്‍ ജീവിത ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി അവരുടെ റിസ്‌ക്-റിട്ടേണ്‍ പ്രതീക്ഷകള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍, ഈ വിഭാഗം ഇവിടെ നിന്ന് പലമടങ്ങ് വളരുമെന്ന് ഞാന്‍ കരുതുന്നു.’ ഹൈബ്രിഡ് ഫണ്ടുകളുടെ വളര്‍ച്ച എടുത്തുപറഞ്ഞുകൊണ്ട് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോ മാനേജരായ കെ. രാജസ പറഞ്ഞു.

താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടങ്ങളോടെ ദീര്‍ഘകാല മൂലധന വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട് അനുയോജ്യമാണ്. ‘വിപണി താഴുന്ന സമയത്ത് ഇക്വിറ്റിയില്‍ കൂടുതല്‍ നിക്ഷേപിക്കുകയും മൂല്യനിര്‍ണ്ണയം ഉയര്‍ന്നിരിക്കുമ്പോള്‍ കുറവ് നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങളുടെ അസറ്റ് അലോക്കേഷന്‍ തന്ത്രത്തില്‍ വിപണി മൂല്യനിര്‍ണ്ണയങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇത് ഫണ്ടിന്റെ പ്രകടനത്തിന് ഉത്തേജനം നല്‍കുന്നു,’ കെ. രാജസ കൂട്ടിച്ചേര്‍ത്തു. ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് മികച്ച വളര്‍ച്ചാ സാധ്യതയും ആകര്‍ഷകമായ മൂല്യവുമുള്ള കമ്പനികളെ കണ്ടെത്തുക എന്നതാണ് ഫണ്ടിന്റെ നിക്ഷേപ തന്ത്രം.

ഇക്വിറ്റിക്കും ഡെറ്റിനും ഇടയില്‍ നിക്ഷേപം ചലനാത്മകമായി ക്രമീകരിക്കുന്നതിന്, ഗുണപരമായ അടിസ്ഥാന ഘടകങ്ങളെയും ക്വാണ്ടിറ്റേറ്റീവ് മൂല്യനിര്‍ണ്ണയങ്ങളെയും സംയോജിപ്പിക്കുന്ന ഒരു പ്രൊപ്രൈറ്ററി അസറ്റ് അലോക്കേഷന്‍ മാതൃകയാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഇക്വിറ്റി വിഹിതം നിര്‍ണ്ണയിക്കുന്നതിനായി എന്‍എസ്ഇ 500-ന്റെ ട്രെയിലിംഗ് പ്രൈസ്-ടു-ഏണിംഗ്സ്, പ്രൈസ്-ടു-ബുക്ക് മള്‍ട്ടിപ്പിള്‍സ് എന്നിവയുടെ ശരാശരിയാണ് ഫണ്ട് പരിഗണിക്കുന്നത്. ഇക്വിറ്റികള്‍ക്കുള്ളില്‍, ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് അവസരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ഫ്ലെക്സി-ക്യാപ് സമീപനമാണ് ഫണ്ട് സ്വീകരിക്കുന്നത്.

ReadAlso:

ബൈജു(ന്)ആപ്പുമായി ഖത്തര്‍ ഹോള്‍ഡിംങ് കമ്പനി കര്‍ണ്ണാടക ഹൈക്കോടതിയില്‍: സ്വത്തും പണവും മരവിപ്പിക്കണമെന്ന് ആവശ്യം

ലളിത ജ്വല്ലറി മാർട്ട് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്; ഐപിഒ ഓഗസ്റ്റ് 17 മുതൽ 19 വരെ

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

എളുപ്പത്തില്‍ നിക്ഷേപിക്കാം, ശക്തമായ മാനേജ്മെന്റ് വൈദഗ്ദ്ധ്യം

പ്രതിമാസം കുറഞ്ഞത് 500 രൂപയുടെ എസ്‌ഐപിയിലൂടെയും തുടര്‍ന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപകര്‍ക്ക് ഈ സ്‌കീമില്‍ എളുപ്പത്തില്‍ നിക്ഷേപം നടത്താം.

ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്ന നിലവിലെ അസ്ഥിരമായ സാഹചര്യങ്ങളില്‍, കുറഞ്ഞ നഷ്ടസാധ്യതയോടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത തേടുന്ന നിക്ഷേപകര്‍ക്ക് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട് അനുയോജ്യമായേക്കാം.

ശക്തമായ അസറ്റ് അലോക്കേഷന്‍ ചട്ടക്കൂട്, പരിചയസമ്പന്നരായ ഫണ്ട് മാനേജ്മെന്റ് ടീം, തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് എന്നിവയുടെ പിന്‍ബലത്തില്‍, കുറഞ്ഞ ചാഞ്ചാട്ടത്തോടെ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ചൊരു തിരഞ്ഞെടുപ്പായി ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട് തുടരുന്നു.

Tags: FRANKLIN INDUSTRIES LTDBUSINESS

Latest News

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies