ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം തുടങ്ങിയവ ചർച്ച ചെയ്യാൻ നാളെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട് പ്രധാന സഖ്യരാജ്യങ്ങൾ യോഗം ചേരും. പാകിസ്താനിൽ ആണ് യോഗം ചേരുക. റീജിയണൽ ഫോർ സഖ്യവും ഇ ത്രീ സഖ്യവും ആണ് യോഗം ചേരുന്നത്. അതിനിടെ ചെങ്കടലിൽ ബാബ് എൽ-മന്ദേബ് കടലിടുക്കിലെ സുക്കർ ദ്വീപിന് സമീപം ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ബോട്ടിനെ സൗദി ലക്ഷ്യം വച്ചതായി ഹൂതികൾ. തുർക്കി, സൗദി, പാകിസ്ഥാൻ, ഈജിപ്ത്, ബ്രിട്ടൻ ഫ്രാൻസ് ജർമ്മനി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരാണ് യോഗം ചേരുക.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെയാണ് സൌദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. എണ്ണപ്പാടത്തിന്റെ പ്രോസസിങ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമസേന തകർത്തു. എന്നാൽ ഡ്രോണിന്റെ ഭാഗങ്ങൾ വീണ് കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. ഈ അപകടത്തിലാണ് ഫിലിപ്പൈൻസ് നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റു.
Story Highlights : Two key allies in Europe and West Asia to hold discussions















