ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എലിയെ കണ്ടതോടെ പരിഭ്രാന്തരായി ജീവനക്കാരും യാത്രക്കാരും. സംഭവത്തെ തുടർന്ന് വിമാനം പുറപ്പെടാന്‍ വൈകിയത് മൂന്നുമണിക്കൂറിലേറെ. കാണ്‍പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എലിയെ കണ്ടെത്തിയത്.
വിമാനത്തിനുള്ളിൽ എലി പാഞ്ഞുനടക്കുന്നത് കണ്ട കാര്യം യാത്രക്കാരില്‍ ഒരാളാണ് കാബിന്‍ ക്രൂവിനെ അറിയിച്ചത്. തുടർന്ന് വിമാനത്തിനുള്ളിൽ പ്രവേശിച്ച മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സംഭവത്തെ തുടർന്ന് ഏറെ നേരം വൈകിയത്.
STORY HIGHLIGHT: indigo flight from kanpur to delhi delayed
















