കര്‍ണാടകയിലെ കഗ്വാഡ് താലൂക്കിലെ ഐനാപുരില്‍ അനധികൃതമായി ഗോമാംസം കടത്തിയെന്നാരോപിച്ച് ട്രക്കിന് തീയിട്ട് വിഎച്ച്പി-ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. സംഭവത്തെ തുടർന്ന് ബെലഗാവിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
ഐനാപുരിന് സമീപം വെച്ച് ഇവര്‍ വാഹനങ്ങള്‍ തടയുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ KA71 2045 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ട്രക്കില്‍ നിന്ന് വലിയ അളവിൽ മാസം കണ്ടെത്തുകയുമായിരുന്നു. തുടർന്നിത് പശുവിറച്ചിയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ച് ട്രക്കിന് നേരെ കല്ലെറിയുകയും തീയിടുകയുമായിരുന്നു.
ട്രക്കിലുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഗ്വാഡ് പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ഭീമശങ്കര്‍ ഗുലേദ് അറിയിച്ചു.
STORY HIGHLIGHT: truck set ablaze cowmeat allegations
















