2023-ൽ ഇന്ത്യയിൽ 6.24 ദശലക്ഷം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു, 2022-നെ അപേക്ഷിച്ച് 7.2% വർധനവാണ് കാണിക്കുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തിറക്കിയ ക്രൈം ഇൻ ഇന്ത്യ 2023 എന്ന റിപ്പോർട്ടിലൂടെ പറയുന്നത്. ശരാശരി, ഓരോ അഞ്ച് സെക്കൻഡിലും ഒരു കുറ്റകൃത്യം രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
ഇതിൽ ആകെ കേസുകളിൽ 3.76 ദശലക്ഷം ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റകൃത്യങ്ങളും 2.48 ദശലക്ഷം പ്രത്യേക & പ്രാദേശിക നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുമാണ്. ഒരു ലക്ഷം ജനസംഖ്യയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കണക്കാക്കുമ്പോൾ 2022-ൽ 422.2 ആയിരുന്നത് 2023- ആയപ്പോൾ ആ നിരക്ക് 448.3 ആയി ഉയർന്നു.

സൈബർ കുറ്റകൃത്യങ്ങളും പട്ടികജാതിക്കെതിരായ അതിക്രമണങ്ങളും
ഏറ്റവും ശ്രദ്ധേയമായ പ്രവണതകളിലൊന്ന് സൈബർ കുറ്റകൃത്യങ്ങളിലെ വർദ്ധനവാണ്. ഇത് 31.2% വർദ്ധിച്ച് 86,420 കേസുകളായി മാറിയിട്ടുണ്ട്. ഇതിൽ ഏകദേശം 69% വഞ്ചന കുറ്റമാണ്. കൂടാതെ പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളും 28.8% വർദ്ധിച്ചു. 2022 ൽ 10,064 ആയിരുന്ന കണക്ക് , 2023 ൽ ഇത് 12,960 ആയി ഉയർന്നു. സൈബർ കുറ്റകൃത്യങ്ങളുടെ ഏറ്റവും കൂടുതൽ വർദ്ധനവ് മണിപ്പൂരിൽ നിന്നാണ്. വംശീയ ഏകദേശം 3,399 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ൽ ഒരു കേസ് മാത്രമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിൽ 260 കവർച്ച കേസുകൾ, 1,051 തീവയ്പ്പ്, 203 ഭീഷണിപ്പെടുത്തൽ, 193 ഭൂമി തർക്കങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഇവയിൽ എസ്.ടി.കൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വലിയ പങ്കും ഉപദ്രവം (21.3%), കലാപങ്ങൾ (13.2%) എന്നിങ്ങനെയാണ് പോകുന്നതെന്നും ദേശീയ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണം
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 0.7% വർധിച്ചു. ഇതിൽ 4,48,211 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഭർത്താക്കന്മാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത 29.8%, തട്ടിക്കൊണ്ടുപോകൽ 19.8%, ലൈംഗികാതിക്രമം 18.7% എന്നിവയാണ് ഭൂരിഭാഗവും. എന്നാൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 9.2% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇവയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ 45%, പോക്സോ ആക്ട് കേസുകൾ 38.2% എന്നിവയാണ് മുൻനിരയിൽ.
കൊലപാതകങ്ങൾ കുറഞ്ഞു
തട്ടിക്കൊണ്ടുപോകലുകൾ വർദ്ധിസിച്ചെങ്കിലും കൊലപാതകങ്ങൾ 2.8% കുറഞ്ഞ് 27,721 കേസുകളായിട്ടുണ്ട്. പരിക്കേൽപ്പിക്കൽ കേസുകൾ മാത്രം 6.36 ലക്ഷത്തിലധികമായിട്ടുണ്ട്. 2023 ൽ ഇത് ഐപിസി പ്രകാരം ഏറ്റവും സാധാരണമായ കുറ്റകൃത്യമായി മാറി.
സാമ്പത്തിക ലാഭത്തിനായി ചെയ്യുന്ന കുറ്റകൃത്യങ്ങൾ
സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 4.7% വർദ്ധിച്ച് 8,78,307 കേസുകളായി മാറി. അതിൽ മോഷണം ആണ് ഏറ്റവും കൂടുതൽ 6.89 ലക്ഷം കേസുകൾ. കഴിഞ്ഞ വർഷം 6,917.2 കോടി രൂപയുടെ സ്വത്തുക്കൾ മോഷ്ടിക്കപ്പെട്ടു, എന്നാൽ 2,065 കോടി രൂപ (29.9%) മാത്രമേ തിരിച്ചുപിടിക്കാൻ കഴിഞ്ഞുള്ളൂ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ 2.04 ലക്ഷം കേസുകളിലെത്തി. 6% വർധനവാണ് ഉണ്ടായത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളും മുതിർന്ന പൗരന്മാരെതിരായ കുറ്റകൃത്യങ്ങളും കുറഞ്ഞു
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ 13.1% കുറവും, മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 2.3% കുറവും ഉണ്ടായി. കൂടാതെ മനുഷ്യക്കടത്ത് കേസുകളും 3% കുറഞ്ഞു.
പരിവർത്തന കാലഘട്ടം
2024 ജൂലൈ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) മാറ്റിസ്ഥാപിക്കുന്നതിനുമുമ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിന് അതായത് ഐപിസിക്ക് കീഴിലുള്ള കുറ്റകൃത്യ ഡാറ്റയുടെ അവസാന പൂർണ്ണ വർഷമായിരുന്നു 2023 എന്ന് ദേശീയ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം അഭിപ്രായപ്പെട്ടു. ഭാവിയിലെ റിപ്പോർട്ടുകൾ പുതിയ നിയമ ചട്ടക്കൂട് സ്വീകരിക്കും.
STORY HIGHLIGHT: Government data
















