വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ടതും പ്രേതകഥകൾക്ക് പേരുകേട്ടതുമായ അൽ ഖാസിമി കൊട്ടാരം 25 മില്യൺ ദിർഹത്തിന് വിൽപ്പനയ്ക്ക് വച്ചു. ഏകദേശം നാൽപ്പത് വർഷത്തെ ചരിത്രം പറയുന്ന ഈ ആഡംബര കൊട്ടാരം, കലകൊണ്ടും കഥകൊണ്ടും ഏറെ പ്രശസ്തമാണ്. 20,000 ചതുരശ്ര മീറ്റർ ഉള്ള ഈ കൊട്ടാരത്തിന് നാല് നിലകളും 35 മുറികളുമുണ്ട്. 1985-ൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയാണ് ഈ കൊട്ടാരം നിർമ്മിച്ചത്.10 വർഷം കൊണ്ടാണ് ഈ കൊട്ടാരം നിർമ്മിച്ചത്.
ഇസ്ലാമിക്, മൊറോക്കൻ, പേർഷ്യൻ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികൾ സംയോജിപ്പിച്ചാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ഷാൻഡിലിയറുകൾ, തസ്സോസ് മാർബിൾ തറകൾ, മേൽക്കൂരയിൽ ഗ്ലാസ് പിരമിഡ് എന്നിവ ഈ കൊട്ടാരത്തിലുണ്ട്. 50 കോടി ദിർഹം ചെലവഴിച്ച് നിർമ്മിച്ച ഈ കൊട്ടാരത്തിൽ ഷെയ്ഖ് അബ്ദുൽ അസീസ് ഒരിക്കലും ആ മാളികയിൽ താമസിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു. പന്ത്രണ്ട് രാശിചക്ര നക്ഷത്രരാശികൾ വരച്ച മേൽത്തട്ടും മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ ചിത്രീകരിക്കുന്ന ശിൽപങ്ങൾക്കും കലാസൃഷ്ടികൾക്കും എതിരായ കുടുംബ എതിർപ്പുകൾ കാരണം അത് ആളൊഴിഞ്ഞുപോയി.
ആ കുടുംബം ആകെ ഒരു ദിവസം മാത്രമാണ് താമസിച്ചതെന്ന് നാട്ടുകാരുടെ കഥകളിൽ പറയുന്നു. കാലക്രമേണ, പ്രേതബാധയെക്കുറിച്ചുള്ള കഥകൾ പടർന്നു പിടിച്ചു. 500 ദശലക്ഷം ദിർഹം ചെലവഴിച്ച് നിർമ്മിച്ച അൽ ഖാസിമി കൊട്ടാരം ഒരു രാത്രി മാത്രമേ ആളുകൾ താമസിച്ചിട്ടുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. ആളുകൾ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ കൊട്ടാരത്തിൽ വിചിത്രമായ സംഭവങ്ങൾ നടന്നതായും ഒടുവിൽ അവർ ഭയന്ന് അവിടെ നിന്ന് മാറിയതായും അവിടുത്തെ നാട്ടുകാരുടെ കഥകളിൽ കേൾക്കാം. രാത്രികളിൽ കൊട്ടാരത്തിൽ ജനാലയിലൂടെ ഒളിഞ്ഞുനോക്കുന്ന കൊച്ചുകുട്ടികളുടെ മുഖങ്ങൾ കാണാൻ കഴിയും, അവർ ചിലപ്പോൾ നിലവിളിക്കുകയും ചെയ്യും. നാട്ടുകാരുടെ കഥകളിൽ ഇങ്ങനെ പലതും ആ കൊട്ടാരത്തെ കുറിച്ച് കേൾക്കാൻ കഴിയും.
കുന്നിൻ മുകളിൽ , ആളൊഴിഞ്ഞ് കിടന്ന കൊട്ടാരം ജനങ്ങളിൽ വിസ്മയവും ഭയവും ഉണർത്തി. നാട്ടുകാർ ജിന്നുകളെയും, മിന്നുന്ന വിളക്കുകളെയും, പ്രേത രൂപങ്ങളെയും കുറിച്ച് കഥകൾ പറഞ്ഞു, പിന്നീട് അതിന് “പ്രേതങ്ങളുടെ കൊട്ടാരം” എന്ന പേര് ലഭിച്ചു. കൊട്ടാരത്തിലെ ശിൽപ്പങ്ങളോടുള്ള കുടുംബ എതിർപ്പുകൾ അതിനെ ആളൊഴിഞ്ഞ നിലയിലാക്കി. ജിന്നുകളെ പാർപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വെട്ടിമാറ്റിയ ഒരു മരവുമായും മറ്റും നാട്ടുകാർ പ്രേതകഥകളെ ബന്ധിപ്പിക്കുന്നു. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളും ഈ മാളികയിൽ താൽപ്പര്യം കാണിച്ചിരുന്നുവെങ്കിലും, ഷെയ്ഖ് വിൽക്കാൻ വിസമ്മതിച്ചതായുള്ള വാർത്തകളും മുൻകാലങ്ങളിൽ പ്രചരിച്ചിരുന്നു.
പിന്നീട് ഷെയ്ഖിന്റെ അവകാശികളിൽ നിന്ന് താരിഖ് അഹമ്മദ് അൽ ഷർഹാൻ കൊട്ടാരം ഏറ്റെടുത്തു,കൊട്ടാരം പുനരുദ്ധരാണം നടത്തി പൊതുജനങ്ങൾക്ക് കാണുന്നതിനായി തുറന്നു നൽകി. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് മണി വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കൊട്ടാരത്തിന്റെ ഔദ്യോഗിക നാമം അൽ ഖസർ അൽ ഗമേദ് എന്നാണ്, അതായത് “അവ്യക്തത”.ടിക്കറ്റ് നിരക്ക് ഒരാൾക്ക് 75 ദിർഹം ആണ്. ഗ്രൂപ്പായി പോകുമ്പോൾ അത് 50 ദിർഹം നൽകണം. കൊട്ടാരത്തിനകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്. “എപ്പോഴും അതിന്റെ കഥ – അതിന്റെ ചരിത്രം, കല, നിഗൂഢത എന്നിവ പങ്കുവെക്കുക എന്നതായിരുന്നു ലക്ഷ്യം,” “ആളുകൾ ഈ കഥകളിലേക്ക് ആകർഷിക്കപ്പെടുന്നു, പക്ഷേ കൊട്ടാരത്തിന്റെ യഥാർത്ഥ സൗന്ദര്യം അതിന്റെ കരകൗശല വൈദഗ്ധ്യത്തിലും പൈതൃകത്തിലുമാണ്.” നിലവിലെ ഉടമ താരിഖ് അഹമ്മദ് അൽ ഷർഹാൻ പറഞ്ഞു.
STORY HIGHLIGHT : ghost-palace-al-qasimi-palace-in-ras-al-khaimah-for-sale-dh25-million
















