അബുദാബി: യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യക്കാരനെ. അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശിലെ മാധവറാവുവിന്റെ മകൻ അനിൽകുമാർ ബൊള്ള(29) യെ ആണ് ഭാഗ്യം തേടിയെത്തിയത്. 100 മില്യണ്‍ ദിര്‍ഹം (240 കോടിയിലധികം രൂപ)യാണ് സമ്മാനമായി ലഭിക്കുക.
From anticipation to celebration, this is the reveal that changed everything!
Anilkumar Bolla takes home AED 100 Million! A Lucky Day we’ll never forget. 🏆For Anilkumar, Oct. 18 wasn’t just another day, it was the day that changed everything.
A life transformed, and a reminder… pic.twitter.com/uzCtR38eNE— The UAE Lottery (@theuaelottery) October 27, 2025
ഒക്ടോബര്‍ 18-ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് ജീവിതം മാറ്റിമറിച്ച ഭാഗ്യം അനില്‍കുമാറിനെ തേടിയെത്തിയത്. വിജയിയുടെ അഭിമുഖവും യുഎഇ ലോട്ടറി എക്സില്‍ പങ്കുവെച്ചു. ‘പ്രതീക്ഷയില്‍ നിന്ന് ആഘോഷത്തിലേക്ക്, എല്ലാം മാറ്റിമറിച്ച ഒന്നായിരുന്നു ഇത്. അനില്‍കുമാര്‍ ബൊല്ല 100 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി! നമുക്കൊരിക്കലും മറക്കാനാവാത്ത ഒരു ഭാഗ്യദിനം. അനില്‍കുമാറിനെ സംബന്ധിച്ചിടത്തോളം, ഒക്ടോബര്‍ 18 മറ്റൊരു സാധാരണ ദിവസമല്ലായിരുന്നു; എല്ലാം മാറ്റിമറിച്ച ദിവസമായിരുന്നു അത്. ഒരു ജീവിതം മാറിമറിഞ്ഞു, നിങ്ങള്‍ #DareToImagine അഭിനന്ദനങ്ങള്‍, അനില്‍കുമാര്‍!’ എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
വിജയിക്കാനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന് അനില്‍കുമാര്‍ ഇതില്‍ പറയുന്നു. വളരെ ലളിതമായി ചില നമ്പരുകള്‍ തിരഞ്ഞെടുത്തെങ്കിലും അവസാനത്തെ നമ്പരുകളില്‍ ചല പ്രത്യേകത ഉണ്ടായിരുന്നു. അത് അനില്‍കുമാറിന്റെ അമ്മയുടെ ജന്മദിനത്തെ സൂചിപ്പിക്കുന്നവയായിരുന്നു. തനിക്കാണ് സമ്മാനമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് സംസാരിച്ച അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു, ‘ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ സോഫയില്‍ ഇരിക്കുകയായിരുന്നു, അതെ, ഞാന്‍ വിജയിച്ചു എന്ന് എനിക്ക് തോന്നി.’ഈ പണം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി അനില്‍ പറഞ്ഞു. ‘ഈ തുക എങ്ങനെ നിക്ഷേപിക്കണം, ശരിയായ രീതിയില്‍ എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. സമ്മാനം ലഭിച്ചതിനുശേഷം എന്റെ കയ്യില്‍ പണമുണ്ടെന്ന് എനിക്ക് മനസിലായി. ഇനി, എന്റെ ചിന്തകളെ ശരിയായ രീതിയില്‍ കൊണ്ടുപോകുകയും വലുതായി എന്തെങ്കിലും ചെയ്യുകയും വേണം.’
ഒരു സൂപ്പര്‍കാര്‍ വാങ്ങാനും ആഡംബര റിസോര്‍ട്ടിലോ സെവന്‍ സ്റ്റാര്‍ ഹോട്ടലിലോ ആഘോഷിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ‘എന്റെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും അവരോടൊപ്പം എന്റെ ജീവിതം മുഴുവന്‍ ആസ്വദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു. തന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം സംഭാവന ചെയ്യാനും പദ്ധതിയുണ്ടെന്ന് അനിൽകുമാർ പറഞ്ഞു. തനിക്ക് ‘വളരെ വലിയ അവസരം’ നല്‍കിയതിന് അദ്ദേഹം യുഎഇ ലോട്ടറിക്ക് നന്ദി പറഞ്ഞു, വരും വര്‍ഷങ്ങളിലും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കട്ടേയെന്നും അനിൽ പ്രത്യാശ പ്രകടിപ്പിച്ചു.
















