മെലിസ ചുഴലിക്കാറ്റ് കരീബിയൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ചു. ജമൈക്കയിൽ കരതൊട്ട കൊടുങ്കാറ്റിൽ ഇതുവരെ 33 പേർ മരിച്ചതായി റിപ്പോർട്ട്. ജമൈക്കയിൽ എട്ടു പേരും, ഹെയ്തിയിൽ 25 പേരും മരിച്ചു. ഹെയ്തിയിൽ 18 പേരെ കാണാതായിട്ടുണ്ട്. ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്.
പടിഞ്ഞാറൻ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ താറുമായി. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു. ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയും.
നിരവധി വീടുകൾ തകരുകയും മണ്ണിടിച്ചിലിൽ മലപാതകൾ തടസ്സപ്പെടുകയും ചെയ്തു. മെലിസയുടെ ശക്തി കുറഞ്ഞ കാറ്റഗറി ഒന്നിൽപ്പെട്ട കൊടുങ്കാറ്റായി ഇപ്പോൾ ബഹാമസിലൂടെ കടന്നുപോകുകയാണ്. അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കും.
















