Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അന്നു തുടങ്ങിയ സൗഹൃദമാണ്,‘തുടരു’മിൽ ഷാജി, ഇനി ‘ദൃശ്യ’ത്തിലെ എസ്ഐ സുരേഷ് ബാബു; ഇര്‍ഷാദ് അലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2025, 07:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി നടൻ ഇര്‍ഷാദ് അലി. സിനിമയിലെ തന്റെ 30 വര്‍ഷങ്ങളെ കുറിച്ചാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘തുടരും’ എന്ന സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാലില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്ന ചിത്രത്തിനൊപ്പമാണ് ഇര്‍ഷാദ് അലിയുടെ കുറിപ്പ് പങ്കുവെച്ചത്.

കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന കുഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോൾ, നെഞ്ചിൽ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും! സിനിമയിൽ പിടിവള്ളിയായി മാറാൻ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോഴോ മനസ്സിൽ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയിൽ അതെന്നെ അത്രമേൽ കൊതിപ്പിച്ചിരുന്നു.

ചാൻസ് തേടിയുള്ള അലച്ചിലുകൾ, മുന്നിൽ അടയുന്ന വാതിലുകൾ…. അത്ര വേഗത്തിൽ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്കാരങ്ങളിലൂടെയാണ്. മോഹഭംഗങ്ങളുടെ പേമാരിയിൽ ഒരുവേള ഞാൻ പൊള്ളിയവസാനിച്ചേനെ. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ “ഇന്നല്ലെങ്കിൽ നാളെ, വഴി തെളിയും” എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചം ബാക്കി നിന്നു…. ആ വെളിച്ചമായിരുന്നു വഴികാട്ടി.

വർഷം 1997. തിരുവനന്തപുരം വിമൻസ് കോളജ്. ‘പ്രണയവർണങ്ങളുടെ’ ഷൂട്ടിങ് നടക്കുന്നു. തോമസ് സെബാസ്റ്റ്യനും ഗിരീഷ് മാരാരും തിരുവനന്തപുരത്തേക്ക് വിളിക്കുമ്പോൾ ആ ക്യാംപസ് ചിത്രത്തിൽ ഒരു വിദ്യാർഥി വേഷം, അതിലപ്പുറം മോഹമില്ലായിരുന്നു. സിബി സാറിന്റെ മുൻ ചിത്രമായ ‘നീ വരുവോളം’ എന്ന സിനിമയിൽ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു. ഒരുപക്ഷേ, ആ മോഹഭംഗത്തിനുള്ള പ്രാായശ്ചിത്തമെന്നവണ്ണമാവാം, അവസാന നിമിഷം എന്നെ ‘പ്രണയവർണങ്ങളി’ലേക്ക് വിളിക്കുന്നത്. കോളജ് ചെയർമാന്റെ വേഷമായിരുന്നു എനിക്കതിൽ.

സിബി സാറിനെ പോയി കണ്ടപ്പോൾ, അദ്ദേഹം തിരക്കഥാകൃത്തുക്കളായ സച്ചിദാനന്ദൻ പുഴങ്കരയുടെയും ജയരാമൻ കടമ്പാട്ടിന്റെയും അടുത്തേക്ക് സ്നേഹത്തോടെ പറഞ്ഞയച്ചു. സിനിമയിൽ പിച്ചവച്ചു തുടങ്ങിയ ആ കാലത്ത് അവരെല്ലാം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. ആ പടത്തിന്റെ എക്സിക്യൂട്ടീവ് ആയിരുന്നു രജപുത്ര രഞ്ജിത്തേട്ടൻ. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ, മനസ്സിൽ തിങ്ങിനിന്ന ആശങ്ക ഞാൻ മറച്ചുവെച്ചില്ല. ‘‘രഞ്ജിയേട്ടാ, എനിക്ക് സിനിമയിൽ തുടരാൻ പറ്റുമോ? രക്ഷപ്പെടുമോ?’’

‘‘സിനിമയിൽ അങ്ങനെ എളുപ്പവഴികളൊന്നുമില്ല മോനേ. ശ്രമിച്ചുകൊണ്ടേയിരിക്കുക,’’ എന്നായിരുന്നു മറുപടി. വെറും വാക്കുകളായിരുന്നില്ല അത്, പ്രത്യാശയുടെ മന്ത്രമായിരുന്നു.

അന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി. പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളിൽ അഭിനയിച്ചു. ഒറ്റ സിനിമയെ രഞ്ജിത്തേട്ടൻ സംവിധാനം ചെയ്തിട്ടുള്ളൂ, ‘ബ്ലാക്ക് ബട്ടർഫ്ളൈ’. ആ സ്വപ്നത്തിലും എന്നെ ചേർത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നൽകി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെ യാത്ര ഇപ്പൊഴിതാ ‘തുടരും’ വരെ എത്തി നിൽക്കുന്നു.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

വർഷം 1999. ‘നരസിംഹ’മെന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ‘ഒരു വലിയ മനുഷ്യൻ കഥാപാത്രമായി ജീവിക്കുന്നത്’ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു. ആ സിനിമയിൽ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലെ ഒരാളായി ഒപ്പം നിൽക്കാൻ പറ്റി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, ‘ബിഗ് ബ്രദറി’ൽ സ്നേഹം നിറഞ്ഞ ആ നെഞ്ചിൽ തലചായ്ച്ച് മരണം വരിക്കുന്ന ചങ്ക് ബ്രോ പരീക്കർ ആയി, ‘പരദേശി’യിൽ മകനായി… ‘തുടരും’ എന്ന ചിത്രത്തിൽ ഷാജിയായി….

‘ദൃശ്യം 3’-ൽ അദ്ദേഹത്തിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നു. അടുത്ത് വരാനിരിക്കുന്ന ചിത്രവും അദ്ദേഹത്തിനൊപ്പം തന്നെ. അതുമൊരു സ്നേഹതുടർച്ചയാണ്.

സ്കൂൾ യുവജനോത്സവത്തിൽ കഥകളിക്ക് ഒന്നാം സമ്മാനം നേടിയ ഒരു പയ്യൻ. കോളജിലെ വാധ്യാര് പണി ഉപേക്ഷിച്ച്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സിനിമയിലേക്ക് എടുത്തുചാടിയ ഒരാൾ. 2019ലെ ഐഎഫ്എഫ്കെ കാലത്താണ് തരുൺ എന്നെ ‘ഓപ്പറേഷൻ ജാവ’യിലേക്ക് വിളിക്കുന്നത്. പൊലീസ് വേഷമാണെന്ന് കേട്ടപ്പോൾ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. ‘യൂണിഫോം ഇല്ല ഇക്കാ,’ എന്നായിരുന്നു മറുപടി. തുടക്കത്തിൽ ചെറിയൊരു സിനിമയായി തരുൺ അതാലോചിച്ചപ്പോഴും ആ പൊലീസ് വേഷത്തിന് എന്നെ തന്നെയാണ് പരിഗണിച്ചിരുന്നതത്രെ. പിന്നീടാണ് അതൊരു വലിയ പ്രൊജക്റ്റായി മാറിയത്.

തരുണിന്റെ രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’യുടെ ഭാഗമാവാൻ കഴിഞ്ഞില്ലെങ്കിലും, ‘തുടരും’ വന്നപ്പോൾ തരുൺ വീണ്ടുമെന്നെ ചേർത്തുപിടിച്ചു. അടുത്തതായി, ‘ഓപ്പറേഷന്‍ കംബോഡിയ’ വരുന്നു… തരുണിനൊപ്പമുള്ള ആ നല്ല യാത്ര തുടരുന്നു… അങ്ങനെയങ്ങനെ, ഒരുപാട് പേരുടെ പരിഗണനകളുടെയും ഹൃദയം നിറഞ്ഞ ചേർത്തുപിടിക്കലുകളുടെയും ഭാഗമായാണ് ഞാനിവിടെ തുടരുന്നത്. നേരിട്ടറിയാത്ത എത്രയോ മനുഷ്യരുടെ സ്നേഹം നെഞ്ചേറ്റി…മരണം വരെ ഇവിടെയിങ്ങനെ തുടരണമെന്നാണ് മോഹവും. കടന്നുപോയ മുപ്പത് സിനിമാവർഷങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ എല്ലാവർക്കും, സ്നേഹത്തിനും പരിഗണനകൾക്കും ചേർത്തുപിടിക്കലുകൾക്കും, ഹൃദയം നിറഞ്ഞ നന്ദി!

 

 

Tags: തരുണ്‍ മൂര്‍ത്തിഫെയ്‌സ്ബുക്ക് കുറിപ്പ്മോഹന്‍ലാല്‍സിനിമഇര്‍ഷാദ് അലി

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies