1993 ജൂലൈ 30ന് റിലീസ് ചെയ്ത തമിഴ് ആക്ഷൻ ചിത്രമാണ് ” GENTLEMAN ” . ഈ സിനിമ റിലീസ് ചെയ്തിട്ട് 33 വർഷങ്ങൾ ഇന്ന് പിന്നിടുന്നു .എ. ആർ എസ് ഫിലിം ഇൻ്റർനാഷണൽ ബാനറിൽ കെ.ടി കുഞ്ഞുമോൻ നിർമ്മിച്ച ഈ ചിത്രം ശങ്കർ ആണ് സംവിധാനം ചെയ്തത് . ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം കൂടിയായിരുന്നു ” ജെൻ്റിൽമാൻ “അർജുൻ , മധുബാല , സുഭാഷ് , എം.എൻ നമ്പ്യാർ , മനോരമ , കൗണ്ട മണി , സെന്തിൽ ചരൺരാജ് , ഗൗതമി , പ്രഭുദേവ , രാജു , വിനീത് ഇവരോടൊപ്പം അദിത്യ മാധവൻ , രാഘവ ലോറൻസ് , രാജേന്ദ്രൻ എന്നിവർ അതിഥിതാരങ്ങ 1ളുമായിരുന്നു .
175 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് വൻ വിജയം നേടിയ ചിത്രമാണിത്. സൗത്ത് ഫിലിം ഫെയർ അവാർഡുകൾ , സിനിമ ഏക്സ്പ്രസ് അവാർഡുകളും നേടി. 1994 ൽ ഈ ചിത്രം ഹിന്ദിയിലും നിർമ്മിച്ചിരുന്നു . ബാലകുമാരൻ സംഭാഷണവും , ജീവ ഛായാഗ്രഹണവും , ബി. ലെനിൻ , വി.ടി. വിജയൻ എന്നിവർ എഡിറ്റിംഗും , എ . ആർ റഹ്മാൻ സംഗീതവും വാലി, വൈര മുത്തു എന്നിവർ ഗാനരചനയും നിർവ്വ ഹിച്ചു. സുരേഷ് പീറ്റേഴ്സ് , ജി.വി പ്രകാ ശ്കുമാർ , ഷാഹുൽഹമീദ് , സ്വർണ്ണലത , മിൻമിനി , ശ്രീനിവാസ് , നോയൽ ജെയിംസ് , എസ്. പി ബാലസുബ്രമഹ ണ്യം , സുജാത മോഹൻ , എസ്. ജാനകി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത് .” ചിക്കു ബുക്കു റെയിലെ ….” , ” ഉസലാംപട്ടി പെൺകുട്ടി … ” , ” എൻ വീട്ടു തോട്ടത്തിൽ ….. ” , ” പാർക്കത്തേ …. ” , ” ഒട്ടകതൈ കട്ടിക്കോ ….. ” തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു . എ.ആർ എസ് ഫിലിം ഇൻ്റർനാഷണൽ ആണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് . PRO സലിം പി. ചാക്കോ.
















