കൊച്ചിയിൽ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. മുഹമ്മദ് ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ഓഹരിപങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപിപ്പിച്ച തട്ടിപ്പ് നടത്തിയ കേസിൽ ആണ് പ്രതി അറസ്റ്റിൽ ആയത്. ചെന്നൈയിൽ നിന്ന് കൊച്ചി സൗത്ത് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ട് പേരിൽ നിന്ന് നാല്പത് ലക്ഷത്തോളം രൂപയാണ് പ്രതി നിക്ഷേപനത്തിന്റെ പേരിൽ തട്ടിയത്.
ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. ഷര്‍ഷാദിനെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഹമ്മദ് ഷര്‍ഷാദ് പിബിക്ക് കഥ അയച്ചത് വലിയ വിവാദമായിരുന്നു.
യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നൽകിയത്. സിപിഎം നേതാക്കളുടെ ബെനാമിയാണ് രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു.
















