കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിജിന് സമീപം പാസഞ്ചര്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണ്. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് ട്രെയിൻ ഹണ്ടിംഗ്ടൺ സ്റ്റേഷനില്‍ പിടിച്ചിട്ടു. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതില്‍ വ്യക്തതയില്ല.
ബ്രിട്ടന്‍ സമയം വൈകുന്നേരം 6.25 നാണ് ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് ഹണ്ടിംഗ്ടൺ സ്റ്റേഷന്‍ അടച്ചിട്ടു. ആക്രമണത്തിന് ശേഷം സായുധ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ലോക്കൽ പൊലീസായ കേംബ്രിജ്‍യര്‍ കോൺസ്റ്റാബുലറി അറിയിച്ചു. ഹണ്ടിങ്ടണില്‍ ട്രെയിന്‍ പിടിച്ചിട്ടു ശേഷം ട്രെയിനുള്ളില്‍ ഇരച്ചുകയറിയാണ് പൊലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വലിയ കത്തിയുമായി ഒരാളെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
















