എറണാകുളം ചെറായില്‍ അമിതവേഗതയില്‍ കാറോടിച്ച് പതിനാറുകാരന്‍റെ പരാക്രമം. കാറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. പതിനെട്ട് കിലോമീറ്ററോളം സഞ്ചരിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പിന്നാലെ പിന്തുടര്‍ന്ന പൊലീസ് കാര്‍ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് വൈപ്പിനില്‍വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി. പതിനാറുകാരന്‍റെ അച്ഛന്‍ അബ്ദുല്‍ റഷീദിനെതിരെ പൊലീസ് കേസെടുത്തു.
പട്ടാപ്പകല്‍ നടുറോട്ടില്‍ ഗുരുതരമായ നിയമലംഘനവും അപകടവും, ചെറായി മുതല്‍ വൈപ്പിന്‍ കാളമുക്ക് വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ തീരദേശ പാത മുള്‍മുനയില്‍ നിന്ന നേരം. രാവിലെ വീട്ടില്‍ നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്‍. കാറില്‍ വഴിയില്‍ നിന്ന് മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി. നിയന്ത്രണം മുന്നോട്ട്.
ചെറായി ടൗണില്‍ നിന്ന് കാര്‍ തിരിച്ചെടുത്തപ്പോള്‍ ആദ്യഅപകടം. പിന്നെയും മുന്നോട്ട് പോകുന്ന വഴിയില്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ടു. മുന്നില്‍ പെട്ട വാഹനങ്ങളിലെല്ലാം തട്ടി. അപകടകരമായ രീതിയില്‍ വഴിമധ്യേ വീണ്ടും വാഹനം തിരിച്ചു. വിവരം ലഭിച്ച പൊലസ് ഞൊടിയിടയില്‍ വൈര്‍ലെസ് സന്ദേശം പായിച്ചു. കാറിന് പിന്നാലെ ഒരു സംഘം പിന്തുടര്‍ന്നു. തീരദേശ പാതയിലൂടെ പതിനെട്ട് കിലോമീറ്ററോളം ഓടിയ കാര്‍ ഒടുവില്‍ കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് പൊലീസ് തടഞ്ഞുനിര്‍ത്തി പിടികൂടി. ഗുതുരമായ നിയമലഘനത്തില്‍ കാറിന്‍റെ ആര്‍ സി ഉടമയായി കൂട്ടിയുടെ രക്ഷിതാവ് കലൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെതിരെ പൊലീസ് കേസെടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.
Story Highlights : 16-year-old-boy-s-heroic-act-of-speeding-car-in-cherai-
















