ഇൻസ്റ്റഗ്രാം തുറന്നാൽ ആദ്യം കാണുന്നത് ഫുഡ് റീലുകൾ ആണല്ലേ? ഇൻസ്റ്റ ഫീഡിൽ മൊത്തം ഫുഡ് സ്പോട്ടുകളും വെറൈറ്റി ഫുഡുകളും കുക്കിംഗ് വിഡിയോസും ആണോ? നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയും ബീഫും ആരെങ്കിലും കഴിക്കുന്ന വീഡിയോ കാണുമ്പോൾ ആ ചവച്ചിറക്കുന്ന രുചി നിങ്ങളുടെ മനസ്സിൽ വരാറുണ്ടോ?
എങ്കിൽ ഈ വിഡിയോകൾ കാണുന്നത് നിങ്ങളുടെ മാനസിക നില തെറ്റിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വയറു നിറയെ ഭക്ഷണം കഴിച്ചിട് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു അഞ്ചു മിനിറ്റു ഒന്ന് ഇൻസ്റ്റാഗ്രാം നോക്കുന്നവരാണ് നാം , ഇൻസ്റ്റ തുറക്കുമ്പോൾ ആദ്യം വരുന്നത് ഫുഡ് റീലുകളും അതിങ്ങനെ സ്ക്രോൾ ചെയ്ത് പോകുമ്പോൾ നമ്മുടെ ശരീരത്തിൽ നമ്മളറിയാതെ തന്നെ വിശപ്പ് വന്നു തുടങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
പല നിറങ്ങളിലും ആംഗിളുകളിലും എടുത്ത ഭക്ഷണത്തിന്റെ ഫോട്ടോകളും വിഡിയോകളും കാണുമ്പോൾ അതിന്റെ രുചി നമ്മുടെ നാക്കിന് തുമ്പിലേക്ക് വരുന്നുണ്ട്. അതെ അമിതമായ ജംഗ് ഫുഡ് കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ ഗുരുതരമാണ് ഫുഡ് റീലുകൾ നിരന്തരമായി കാണുന്നവരിൽ ഉണ്ടാകുന്നതെന്ന് റിപോർട്ടുകൾ.
ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ റീലുകൾ ‘വാട്ട് ഐ ഈറ്റ് ഇൻ എ ഡേ’ പോലുള്ളവ കാണുന്നത് മാനസികാരോഗ്യത്തെ വിവിധ രീതികളിൽ സ്വാധീനിച്ചേക്കാം. ഇതിനെക്കുറിച്ച് ചില പഠനങ്ങളും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങളും ഉണ്ട്.
ഭക്ഷണ വീഡിയോകൾ കാണുന്നത് ചിലരിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കും, വിശപ്പില്ലാത്ത സമയത്തും ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിച്ചേക്കാം.
ഉയർന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങൾ കാണുന്നത് തലച്ചോറിലെ ‘റിവാർഡ്’ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും, ഇത് പിന്നീട് മാനസികാവസ്ഥയിൽ പെട്ടെന്നുള്ള വ്യതിയാനങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഇത് മാത്രമല്ല സോഷ്യൽ മീഡിയയിലെ ഹെൽത്തി ആയിട്ടുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും, ചിലർ പിന്തുടരുന്ന കർശനമായ ഡയറ്റുകളും കാണുന്നത് സ്വന്തം ശരീരത്തെക്കുറിച്ചോ ഭക്ഷണരീതികളെക്കുറിച്ചോ മോശം ചിന്തകൾ ഉണ്ടാക്കാൻ കാരണമാകും.
ചിലർക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ ഇത്തരം വീഡിയോകൾ കാണുന്നത് ഒരു ചെറിയൊരു സന്തോഷം’ നൽകിയേക്കാം. എന്നാൽ, മറ്റ് ചിലരിൽ ഇത് ഏകാന്തത വർദ്ധിപ്പിക്കാനും മറ്റുള്ളവരുടെ ജീവിതശൈലിയുമായി താരതമ്യം ചെയ്യാനുമുള്ള പ്രവണത ഉണ്ടാക്കാനും സാധ്യതയുണ്ട്.
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അതായത് (Difficulty in Focus) പൊതുവെ ഷോർട്ട് വീഡിയോ റീലുകൾ തുടർച്ചയായി കാണുന്നത് തലച്ചോറിൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫുഡ് റീലുകൾ കാണുന്ന കാര്യത്തിലും ബാധകമാണ്.
















