കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കൊടുവള്ളി നഗരസഭാ സെക്രട്ടറി വി. എസ്. മനോജിനെതിരെ ഇന്ന് നടപടി എടുത്തേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി.
സെക്രട്ടറി കഴിഞ്ഞ 10 ദിവസമായി അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനാലാണ് നടപടിയിലേക്ക് നീങ്ങുന്നത്. വോട്ടർ പട്ടികയിൽ ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടക്കുമ്പോഴാണ് ഈ നീക്കം. വി. എസ്. മനോജ് കൊടുവള്ളി റിട്ടേണിംഗ് ഓഫീസർ കൂടെയാണ്
















