കൊയിലാണ്ടി: ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സികെജി ബിൽഡിംഗിലാണ് സംഭവം.
ഷിജാദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. “സിദ്ര” എന്ന പേരിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സ്ഥാപനം യുവാവ് സ്വയം നടത്തിവരികയായിരുന്നു.
രാവിലെ കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ടത് സംശയം തോന്നിയ ജീവനക്കാരൻ അകത്ത് കയറിയപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ആയതിനാൽ ബിൽഡിംഗിലെ മറ്റു കടകൾ അടഞ്ഞ നിലയിലായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
















