കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്ന എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും. വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. നമ്മുടെ നാട് സ്റ്റാലിൻ്റെ കാലത്തേക്ക് പോകുന്നു. കേരളത്തിൽ എല്ലാം പി.ആർ പ്രൊപ്പഗണ്ടയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പെട്ടെന്നൊരു അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. അതിനെ വിമർശിച്ചവർ എല്ലാം പ്ലാനിംഗ് രംഗത്തെ വിദഗ്ധർ. അവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ പലരേയും നാട് കടത്തിയേനെ. ഗവർണ്മിൻ്റിനെ വിമർശിക്കുന്നവരെ ആക്രമിക്കുന്നു. ബുദ്ധി ജീവി ചമയുന്നവർ പരിഹസിക്കുന്നത് കേട്ടില്ല.
സർക്കാർ ജീവിക്കുന്നത് സ്റ്റാലിൻ്റെ കാലത്ത്. എല്ലാവരും ഇവരുടെ പിആർ പ്രൊപ്പഗണ്ടക്ക് കയ്യടിക്കണം. 9 വർഷം നടക്കാത്ത കോൺക്ലേവുകൾ ഇപ്പോൾ നടത്തുന്നു. ഇതെല്ലാം ഇലക്ഷൻ കണ്ടുള്ള നാടകങ്ങൾ. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ ആർ.വി.ജി മേനോനെയും എം.എ. ഉമ്മനെയും നാടുകടത്തിയേനെയെന്നും സതീശൻ വ്യക്തമാക്കി.
















